Saudi Arabia

സൗദിയില്‍ വീണ്ടും യമന്‍ ആക്രമണം

റിയാദ്: ഹൂതിഭീകരര്‍ സൗദി ആറേബ്യയുടെ രണ്ട് വിമാനത്താവളങ്ങള്‍ ആക്രമിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. ജീസാന്‍, അബഹ എന്നീ വിമാനത്താവളങ്ങളാണ് ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചിരിക്കുന്നത്. സൗദി ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമന്‍ ഭീകരര്‍ നിരന്തരമായി സൗദി മേഖലയില്‍ അസ്വസ്ഥത പടര്‍ത്തുരയാണ്. നേരത്തേ തന്നേ സൗദിയിലെ സൈനിക ക്യാമ്പുകളും, വ്യോമയാന കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഹൂതി ഭീകരര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഓരോ തവണ ആക്രമണം നടക്കുമ്പോള്‍ ഇറാനില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഏദന്‍ തുറമുഖം പിടിക്കാനുള്ള ഹൂതികളുടെ നീക്കത്തിനെതിരെ സൗദി ശക്തമായി പ്രതികരിച്ചിരുന്നു. സൗദിമേഖലയില്‍ നിരന്തരമായി അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ യുദ്ധ സന്നദ്ധരായി സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

ഈ മാസമാദ്യം ആഭാ വിമാനത്താവളങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 30 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

195 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close