ഇംഫാല്‍: രഹസ്യനീക്കങ്ങള്ക്കൊടുവില് മണിപ്പൂരിലെ ഭീകര സംഘടനയായ എന്‍.എസ്.സി.എന്നിന്റെ താവളം ഭാരതസൈന്യം കര്‍ത്തു. പ്രധാനഭീകരരെ പിടികൂടിയതായാണ് വിവരം. മണിപ്പൂരിലെ കേക്രൂ നാഗാ ഗ്രാമത്തില്‍ ഒളിച്ചുകഴിഞ്ഞവരെയാണ് സൈന്യം പിടികൂടിയത്. വന്‍തോതില്‍ ആയുധശേഖരങ്ങളും പിടിച്ചെടുത്തു. ഒരു എം16 തോക്ക്,125 റൗണ്ടിനുള്ള തിരകള്‍, ഒരു എസ് എല്‍ ആര്, ഏകെ47 അടക്കമാണ് പിടിച്ചത്.
ഏറെ നാളായി പ്രദേശവാസികളെ വിശ്വാസത്തിലെടുത്തും,പ്രദേശിക ഭരണകൂടത്തിന്റെയും,പോലീസിന്റെയും,രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും സഹായത്താലുമാണ് താവളങ്ങള്‍ കണ്ടത്തിയത്. അതേസമയം ഒരു വിഭാഗം ഭീകരര്‍ ഈ താവളത്തില്‍ നിന്ന് മറ്റൊരു താവളത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.