ലീഡ്സ് ; ലോകകപ്പിൽ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ കശ്മീരിനു നീതി വേണമെന്നാവശ്യപ്പെടുന്ന ബാനറുമായി ആകാശത്ത് വിമാനം പറന്ന സംഭവത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകി ബിസിസിഐ . ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ തങ്ങൾക്കുള്ള ആശങ്കയും പരാതിയിൽ സൂചിപ്പിച്ചു.
മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിലാണ് ലീഡ്സിലെ ഹെഡിംഗ്ലി ക്രിക്കറ്റ് ഗ്രൗണ്ടിനു മുകളിലൂടെ വിമാനം പറന്നത് ജസ്റ്റിസ് ഫോർ കശ്മീർ എന്ന ബാനറുമായിട്ടാണ് വിമാനം പറന്നത് . അരമണിക്കൂറിനുള്ളിൽ പറന്ന മറ്റൊരു വിമാനത്തിൽ കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന ബാനറാണ് ഉണ്ടായിരുന്നത് .
ഇതിനു തൊട്ടുപിന്നാലെ ഐസിസി അതൃപ്തി രേഖപ്പെടുത്തി പത്രക്കുറിപ്പും ഇറക്കിയിരുന്നു . മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഒപൊലീസിനു പരാതി നൽകിയതായും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു .