കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ചെരുപ്പുകടയില്‍ തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തോപ്പുംപടിയിലെ മാര്‍സല്‍ എന്ന ചെരുപ്പ് കടയിലാണ് തീപിടുത്തമുണ്ടായത്. ഇരുനിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ചെരുപ്പ് കടയുടെ മുകളിലത്തെ നിലയിലാണ് ആദ്യം തീ പടര്‍ന്ന് പിടിച്ചത്. കടയില്‍ ധാരാളം സ്റ്റോക്ക് ഉണ്ടായിരുന്നു. അഗ്നിബാധയില്‍ വന്‍ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്.
ഞായറാഴ്ച്ച കട അവധിയായതിനാല്‍ ആളപായം ഉണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.