തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുന സംഘടന ഈ മാസം 31 നകം പൂർത്തിയാക്കും. പുനസംഘടനയുടെ മാനദണ്ഡങ്ങൾ മുല്ലപ്പള്ളി രാമചന്ദ്രൻ നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്
കെപിസിസി അംഗങ്ങളിൽ നിന്നുള്ളവരെ മാത്രമാകും ജനറൽ സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കുക. കെപിസിസി അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം ജംബോ കമ്മിറ്റികൾ പിരിച്ചു വിടാനും രാഷ്ട്രീയകാര്യ സമിതിയിൽ ധാരണയായി.
ഒരാൾക്ക് ഒരു പദവി എന്നതിൽ തീരുമാനം ഹൈക്കമാൻഡ് കൈകൊള്ളട്ടെയെന്നും യോഗത്തിൽ അംഗങ്ങൾ അഭിപ്രായം പറഞ്ഞു.