കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചയായേക്കും. കഴിഞ്ഞ ജില്ലാകമ്മിറ്റി യോഗത്തില്‍ ആന്തൂര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. ആന്തൂര്‍ വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും.
സാജന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് നിലപാടെങ്കിലും സിപിഎം സംസ്ഥാന സമിതി ഇത് തള്ളിയിരുന്നു. ശ്യാമളയ്ക്ക് അനുകൂലമായ സംസ്ഥാന സമിതിയുടെ നിലപാട് ഇന്ന് ജില്ലാ കമ്മിറ്റിക്ക് അംഗീകരിക്കേണ്ടി വരും. ശ്യാമളയ്ക്ക് വീഴ്ച്ചയുണ്ടായെന്ന് പി ജയരാജനടക്കമുള്ളവര്‍ പൊതുയോഗത്തില്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് തിരുത്തേണ്ടി വരിക. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും യോഗത്തില്‍ പങ്കെടുക്കും.