തിരുവനന്തപുരം: തിരുവനന്തപുരം പാളയം മാർക്കറ്റിൽ നിന്നും രണ്ടാഴ്ചയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പഴകിയ മീനുകൾ പിടിച്ചെടുത്തത്. 120 കിലോയോളം പഴകിയ മത്സമാണ് പിടിച്ചെടുത്തത്.
പഴകിയ മീനുകൾക്കൊപ്പം നല്ല മീനുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെന്ന് ആരോപിച്ച് വിൽപ്പനക്കാർ ഉദ്യോഗസ്ഥരെ നടത്തത് സംഘർഷത്തിനിടയാക്കി. ഇതേ തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ മീനുകൾ പിടിച്ചെടുത്തത്.
ആരോഗ്യ, ഫിഷറീസ്, ഫുഡ് ആന്റ് സേഫ്റ്റി വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രഥമ ദ്യഷ്ടിയാൽ തന്നെ മീനുകൾ പഴകിയതാണെന്ന് വ്യക്കതമാകുമെന്നും,
പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വ്യക്തമാക്കി.