കുവൈറ്റ് സിറ്റി – പ്രവാസ ജീവിതമവസാനിപ്പിച്ച ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ചെയര്മാന് വി.എ മൊയ്തുണ്ണി കടവല്ലൂരിന് യാത്രയയപ്പ് നല്കി. 15 വർഷമായി കുവൈത്ത് ചേബറേഴ്സ് കൊമേഴ്സ് റജിസ്ട്രേഷൻ ഇംഗ്ലീഷ് വിഭാഗത്തിലെ ഹെഡായിരുന്നു അദ്ദേഹം. ഇസ്ലാഹി സെന്റര്‍ രൂപം കൊണ്ടതു മുതല്‍ വിവിധ സ്ഥാനമാനങ്ങള്‍ വഹിച്ച അദ്ദേഹം നിലവില്‍ കേന്ദ്ര ചെയര്‍മാനാണ്. കേന്ദ്ര കൗൺസില്‍ സംഗമത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഐ.ഐസിയുടെ ഉപഹാരം വി.എ മൊയ്തുണ്ണി കടവല്ലൂരിന് കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി നല്കി. സംഗമത്തില്‍ ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് മദനി, എന്‍ജി. അന്‍വര്‍ സാദത്ത്, അബ്ദുല്‍ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാന്, മുഹമ്മദ് റാഫി കതിരൂര്‍, ഷമീമുള്ള സലഫി, മുഹമ്മദ് ഷരീഫ് അസ്ഹരി, ഇബ്രാഹിം കൂളിമുട്ടം, റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം, അഷ്റഫ് മേപ്പയ്യൂര്‍, യൂനുസ് സലീം, എന്‍ജി. ഉമ്മര്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.