കൊച്ചി: കൊടുങ്ങല്ലൂര്‍ അബ്ദു വധക്കേസിലെ പ്രതിയെ പന്ത്രണ്ട് വര്ങ്ങള്ക്ക ശേഷം പിടിച്ചു. ഒളിവിലായിരുന്ന സിഹറിനെയാണ് ഇന്റര്‍പോളിന്റെ സഹായത്താല്‍ സിബിഐ അറസ്റ്റ് ചെയ്തത്.വര്‍ഷങ്ങളായി ഖത്തറിലായിരുന്ന പ്രതി, കൊടുങ്ങല്ലൂര്‍ ഏറിയാട് അബ്ദുവിനെ(40) 2006ല്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
പത്തുവര്‍ഷം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചൂം അന്വേഷിച്ചിട്ടും പ്രതികളെ കിട്ടിയിരുന്നില്ല. ബന്ധുക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
മരിച്ച അബ്ദു ആരേയോ ഭയപ്പെട്ടിരുന്നെന്നും ഒരു തോക്ക് കയ്യില്‍ കരുതിയിരുന്നെന്നും സിബിഐ കണ്ടെത്തി. ഇത് ഭൂമാഫിയാ സംഘത്തിപങ്കുണ്ടെന്ന നിഗമനത്തിലേയ്ക്ക് നയ്ിച്ചു. തുടര്‍ന്നാണ് പ്രതികളിലൊരാളായ അബ്ദുള്‍ കരീമിലേയ്ക്ക് എത്തുന്നതും കേസിന് തുമ്പുണ്ടാകുന്നതും. അന്വേഷണം മുറുകിയതോടെ2008ല്‍ സിഹര്‍ നാടുവിടുകയായിരുന്നു. എറണാകുളം ചീഫ് ജ്യൂഡീഷ്യല്‍ മജിസ്ട്രറ്റ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.