വാഷിംഗ്ടണ്‍: കനത്ത മഴയെ തുടര്‍ന്ന് യുഎസില്‍ വെള്ളപ്പൊക്കം. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ റോഡ് ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെക്ക് എത്തിച്ചു.
തിങ്കളാഴ്ച രാവിലെയാണ് വാഷിംഗ്ടണില്‍ മഴ കനത്തത്. കനത്ത മഴയെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വെള്ളം കയറി. വൈറ്റ് ഹൗസിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലാണ് വെള്ളം കയറിയത്.
പലയിടത്തും വെള്ളപ്പൊക്ക സമാനമായ സാഹചര്യത്തില്‍ വാഷിംഗ്ടണിലെ റെയില്‍, റോഡ് ഗതാഗതം, വൈദ്യുതി വിതരണം എന്നിവയെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
Washington, D.C, United States of America: Heavy rains swamped the national capital on Monday morning, causing road and rail delays and knocking out power. A portion of the press area in the White House was also affected. pic.twitter.com/ZFQbLXHZwz
— ANI (@ANI) July 8, 2019