World

ഇമ്രാന്‍ ഖാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം 22-ന് എന്ന് പാകിസ്ഥാന്‍; ഞങ്ങള്‍ക്ക് അറിയില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ മാസം 22-ന് അമേരിക്ക സന്ദര്‍ശിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചതിനു പിന്നാലെ പ്രതികരണവുമായി അമേരിക്ക. പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നേരത്തേ, പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ഇമ്രാന്‍ ഖാന്‍ തന്റെ അദ്യ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം 22-ന് നടത്തുമെന്നാണ് മുഹമ്മദ് ഫൈസല്‍ അറിയിച്ചത്.

ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള സ്ഥിരീകരണമൊന്നും വൈറ്റ് ഹൗസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് പ്രതികരിച്ചു. എന്നാല്‍ അമേരിക്കയുടെ പ്രതികരണത്തില്‍ പ്രതിരോധത്തിലായ പാകിസ്ഥാന്‍ സന്ദര്‍ശനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ തുടരുകയാണെന്ന് അറിയിച്ചു.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close