ചിറ്റൂര്‍(ആന്ധ്ര): വിശ്വപ്രസിദ്ധമായ തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രദര്‍ശനത്തിനായി രാഷ്രപതി രാംനാഥ് കോവിന്ദ് ഈമാസം 13,14 തിയതികളില്‍ സന്ദര്‍ശനം നടത്തും. കഴിഞ്ഞമാസം ആദ്യവാരത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു കുടുംബസമേതം ദര്‍ശനം നടത്തിയിരുന്നു.
തിരുപ്പതി വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി പദ്മാവതി ഗസ്റ്റ്ഹൗസിലാണ് താമസിക്കുന്നത്. 14ന് രാവിലെ ദര്‍ശനം നടത്തും.