India

അയോധ്യ കേസ്; മധ്യസ്ഥ ചര്‍ച്ച ഫലപ്രദമല്ലെങ്കില്‍ ഈ മാസം വാദം തുടങ്ങും

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ജൂലൈ 25ന് കേസ് വീണ്ടും പരിഗണക്കും. മധ്യസ്ഥ ചര്‍ച്ച ഫലപ്രദം അല്ല എങ്കില്‍ ജൂലൈ 25 മുതല്‍ ദൈനംദിനം വാദം കേള്‍ക്കല്‍ ആരംഭിക്കും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ വാദം കേള്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് കേസില്‍ വിധി പറയും എന്നാണ് സൂചന. നവംബര്‍ 17ന് ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ വര്‍ഷം തന്നെ അയോധ്യ കേസില്‍ കോടതി വിധി പറഞ്ഞേക്കും.

മധ്യസ്ഥ ചര്‍ച്ചക്കുള്ള സമയപരിധി ഓഗസ്റ്റ് പതിനഞ്ചിനാണ് അവസാനിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.

158 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close