Kerala

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ട കർമ്മം ആചാരപ്രകാരം നടത്തി

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ട കർമ്മം ആചാരപ്രകാരം നടത്തി. ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് ഇന്ന് രാവിലെയാണ് പുനപ്രതിഷ്ടാ കർമ്മം നടത്തിയത്. പഴവങ്ങാടി ഗണപതി  ഈ മാസം അഞ്ചിന് ആരംഭിച്ച പുനരുദ്ധാരണത്തിന്റെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പുനപ്രതിഷ്ടാ ചടങ്ങുകൾ.

രാവിലെ 11 മണിക്കും 11.40 നും ഇടക്കാണ് തന്ത്രി ദേവനാരായണൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടത്തിയത്. മദ്രാസ് റെജിമെന്റ് മേധാവി ലഫ്റ്റനന്റ് ജനറൽ രാജീവ് ചോപ്രയും ചടങ്ങിന് സാക്ഷിയാകാൻ എത്തി. കരസേനയുടെ മദ്രാസ് റെജിമെന്റിനാണ് ക്ഷേത്രത്തിന്റെ മേല്‍നോട്ട ചുമതല. ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രത്തില്‍ ഇത്രയും വലിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ ആദ്യമാണ് നടക്കുന്നത്.

2.5 കോടിയോളം രൂപ ചെലവിട്ടാണ് പഴവങ്ങാടി ഗണപതി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ നടന്നത്. രാജകീയ പ്രൗഢിയോടെ അനന്തപുരത്തിന്റെ തനിമ വിളിച്ചോതുന്ന രീതിയിലാണ് പുതിയ ഗണപതി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പുനപ്രതിഷ്ടയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെട്ടത്.

15 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close