India

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കാന്‍ കഴിയില്ല; ഹര്‍ജിയുമായി സ്പീക്കര്‍ സുപ്രീം കോടതിയില്‍, രാജി വെയ്ക്കില്ലെന്ന് കുമാരസ്വാമി

ന്യൂഡല്‍ഹി: വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

രാജിക്കത്ത് പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും കോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ എല്ലാ രാജികളും എംഎല്‍എമാര്‍ സ്വമേധയാ സമര്‍പ്പിച്ചതാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നുള്ള സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. വെള്ളിയാഴ്ച്ച ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

എംഎല്‍എമാരുടെ രാജി സ്വന്തം നിലയിലാണോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സഭാ ചട്ടങ്ങള്‍ പ്രകാരം ഇത് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ കോടതിയെ അറിയിച്ചു.

വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതേസമയം രാജി വെയ്‌ക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും രാജി വെയ്ക്കാന്‍ തയ്യാറല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

299 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close