പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 26.5 ലക്ഷം രൂപ ആർ പി എഫ്, പോലീസ് സംഘം പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ് മാന്റെ കൈയിൽ നിന്നുമാണ് രേഖകളില്ലാത്ത പണം പിടികൂടിയത്.
റെയിൽ വേ പ്രോട്ടക്ഷൻ ഫോഴ്സിനും, ജില്ലe പോലീസിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുന്ന പാസഞ്ചർ ട്രൈനിൽ കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാൻ പണം കടത്തുകയായിരുന്നു, 500 ന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകളായുള്ള ഇരുപത്താറര ലക്ഷം രൂപയാണ് പിടിച്ചത്.
മുജീബിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്ക് പിന്നിൽ ആരൊക്കെയുണ്ട് ആർക്ക് വേണ്ടിയാണ് പണം കടത്തിയത് എന്നിവ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി