India

മമത ബാനര്‍ജിയുടെ അനന്തരവനെതിരെ കോടതി സമന്‍സ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിക്ക് കോടതിയുടെ സമന്‍സ്. ജൂലൈ 25 ന് മുന്‍പ് കോടതിയില്‍ ഹാജരാകാനാണ് തൃണമൂല്‍ എംപിയായ അഭിഷേക് ബാനര്‍ജിയോട് കോടതി ആവശ്യപ്പെട്ടത്.

സാര്‍ത്ഥക് ചതുര്‍വേദി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ഉത്തരവിട്ടു.

എംബിഎ ബിരുദദാരിയാണെന്ന വ്യാജ സത്യവാങ്മൂലമാണ് അഭിഷേക് ബാനര്‍ജി സമര്‍പ്പിച്ചിരുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെഷന്‍ 125 A പ്രകാരം വ്യാജരേഖ സമര്‍പ്പിക്കലിനും ഐ പി സി സെഷന്‍ 418 പ്രകാരം വഞ്ചനാക്കുറ്റത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ എംപിയും തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമാണ് അഭിഷേക് ബാനര്‍ജി.

272 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close