കൊച്ചി: സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മലയാളിയായ വിഷ്ണു റോയിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത് .കേസില്‍ നേരത്തെ അറസ്റ്റിലായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണു റോയിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ബാംഗ്ലൂരില്‍ വിഷ്വല്‍ ഡിസൈനറായ വിഷ്ണു റോയി കേസിലെ മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്താണ്. വ്യാജരേഖക്കേസിലെ ചില രേഖകള്‍ ഇയാളാണ് നല്‍കിയതെന്നാണ് ആദിത്യയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ എത്തിച്ച വിഷ്ണുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ ആദിത്യയെ തുടര്‍ച്ചയായി പോലീസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക വിവരങ്ങളും ലഭിച്ചതായാണ് സൂചന.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ട്, ടോണി കല്ലൂക്കാരന് എന്നിവരെയും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും.