ബാംഗ്ലൂര്‍: എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കര്‍ണ്ണാടകയില്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കലാണ് ഇന്നത്തെ അജണ്ട.
ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപിയുടെ നിലപാട്. അതേസമയം ബിജെപി എംഎല്‍എമാര്‍ നിയമസഭയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടണമെന്ന തീരുമാനമാണ് സഖ്യ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
രാജി സമര്‍പ്പിച്ച ശേഷം മുംബൈയിലേക്ക് പോയ എംഎല്‍എമാരുടെ അഭാവം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. രാജി സ്വീകരിക്കാന്‍ വൈകിയാല്‍ സ്പീക്കറുടെ നടപടിക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്. എംഎല്‍എമാരുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയുന്നതും വെള്ളിയാഴ്ചയാണ്.
വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഗവര്‍ണ്ണര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാത്തിലാകും ഗവര്‍ണ്ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എംഎല്‍എമാര്‍ രാജിവെച്ച സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ആവശ്യപ്പെടാം.