Kerala

ബാലഭാസ്കറിന്റെ മരണം; പത്തോളം പേരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് രഹസ്യമൊഴി രേഖപ്പെടുത്തും. പത്തോളം പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും ക്രൈംബ്രാഞ്ച് തയ്യാറാക്കി. ജ്യൂസ് കടയിൽ ബാലഭാസ്കറിനെ കണ്ടവരടക്കം പട്ടികയിലുണ്ട്.

വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

നേരത്തെ ഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകിയിരുന്നു. ടൊയോട്ട കാർ കമ്പനിയും മോട്ടോർ വാഹന വകുപ്പുമാണ് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് സമർപ്പിച്ചത്. അപകടം നടന്ന സമയത്ത് കാറിന്റെ വേഗത 100 നും 120 നും ഇടയിൽ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അപകടസമയം കാർ ഓടിച്ചതാരെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

115 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close