കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തില്‍ വന്‍ വെട്ടിപ്പ് കണ്ടെത്തി. റിസര്‍വ് ബാങ്ക് ചട്ടം ലംഘിച്ച് 20 കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.
നിരവധി ഇടപാടുകളില്‍ റിസര്‍വ് ബാങ്ക് ചട്ടം ലംഘിച്ച് വിദേശ യാത്രക്കാര്‍ക്ക് കറന്‍സി മാറി നല്‍കിയാണ് സ്വകാര്യ സ്ഥാപനം വെട്ടിപ്പ് നടത്തിയത്. കസ്റ്റംസ് നിയമലംഘനവും ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവും നടന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.
വിദേശനാണ്യ ഇടപാട് സ്ഥാപനത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഇന്ന് വിമാനത്താവളത്തിലെ സ്ഥാപനത്തില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.