ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ കമ്മ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേന വധിച്ചു. നേരത്തെ, തലക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരനെയാണ് ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന വധിച്ചത്.
ദബ്ബ മേഖലയില്‍ ഡിസ്ട്രിക്റ്റ് റിസേര്‍വ് ഗാര്‍ഡുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനു ശേഷം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഭീകരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിരവധി ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
ദണ്ഡേവാഡയിലെ മലാംഗിര് എന്ന പ്രദേശത്താണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.