തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ക്യാംപസില്‍ എസ്എഫ്ഐക്കാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. എസ്എഫ്ഐ യൂണിയനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു.
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനാണ് കുത്തേറ്റത്.രണ്ട് കുത്തുകളാണ് അഖിലിന്റെ ശരീരത്തിലുള്ളത്. ഉടന്‍ തന്നെ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അഖിലിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് വീണ്ടും സംഘര്‍ഷത്തിലേക്കും കൈയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ എത്തിയത്.