കുവൈറ്റ് സിറ്റി : കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും മിഡിൽ ഈസ്റ്റ് ചന്ദ്രിക ഡയറക്ടറുമായ പ്രമുഖ വ്യവസായിയും പാർകോ ഗ്രൂപ്പ് മനേജിങ്ങ് ഡയറക്ടറുമായ പി.എ.റഹ്മാൻന്റെ നിര്യാണത്തിൽ അനുശോചന യോഗവും മയ്യത്തു നിസ്കാരവും സംഘടിപ്പിച്ചു. അബ്ബാസിയയില് നടന്ന യോഗത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് എൻ.കെ.ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഫുഹാദ് സുലൈമാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രെട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര, മുൻ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി അബ്ദുറഹ്മാൻ, മറ്റു സംസ്ഥാന ഭാരവാഹികളായ അസ്ലം കുറ്റിക്കാട്ടൂർ,സുബൈർപാറക്കടവ്,എൻജിനീയർ മുഷ്താഖ്, ടി.ടി.ഷംസു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം,മലപ്പുറം ജില്ലാ പ്രസിഡന്റ് ഹമീദ്, കാസർകോട് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദു കടവത്തു,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുനീർ അരിയിൽ, സെക്രെട്ടറി ഷമീദ് മമ്മാക്കുന്നു, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പി.വി. മൂസ്സ, വേങ്ങര മണ്ഡലം പ്രസിഡന്റ് അജ്മൽ, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സകരിയ,കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രെട്ടറി സുഹൈൽ സുലൈമാൻ, ട്രെഷറർ ബഷീർ കടവത്തൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. തുടർന്ന് കെ.ടി.പി. അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ മയ്യത്തു നിസ്കാരവും, പ്രാർത്ഥനയും നടന്നു. കെ.എം.സി.സി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസമ്മിൽ മൂപ്പൻ സ്വാഗതവും ട്രെഷറർ സുഹൈൽ അബൂബക്കർ നന്ദിയും പറഞ്ഞു.