ന്യൂഡല്‍ഹി: 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനത്തില്‍ യു പി എ സര്‍ക്കാര്‍ വേണ്ട വിധത്തില്‍ മറുപടി നല്‍കിയില്ലെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 209 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അധികാരത്തിലെങ്കില്‍ കൃത്യമായ മറുപടി നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബലാക്കോട്ട് വ്യോമാക്രമണവും 2016 ലെ മിന്നലാക്രമണങ്ങളും സൂചിപ്പിച്ചകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2006 ജൂലൈ 11 ന് നടന്ന ട്രെയിന്‍ സ്ഫോടനത്തില്‍ 209 പേര് മരണപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി റെയില്‍വെയുടെ വികസനം വേഗത്തില്‍ പുരോഗമിച്ച്ക്കൊണ്ടിരിക്കുകയാണെന്നും യുപിഎ സര്‍ക്കാരിന്റെ ഭരണ കാലഘട്ടത്തിലുള്ളതിനേക്കാള്‍ മികച്ച രീതിയിലാണ് റെയില്‍വേ വികസനമെന്നും അദ്ദേഹം പറഞ്ഞു.