തിരുവനന്തപുരം: ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്ദ്ദനന് വൈദ്യരുടേയും പി ലളിതയുടേയും മകനാണ്.
എഴുപതോളം സിനിമകള്‍ക്ക് അദ്ദേഹം ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ഏഴ് തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി അന്തരാഷ്ട്ര പുരസ്ക്കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
സ്റ്റില്‍ ഫോട്ടേഗ്രാഫറായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. ഷാജി എന്‍ കരുണിന്റെ അസിസ്റ്റന്റായാണ് സിനിമാ മേഖലയിലേക്കെത്തുന്നത്.
ദേശാടനം, കരുണം, നാല് പെണ്ണുങ്ങള്, തീര്‍ത്ഥാടനം, കണ്ണകി, പരിണാമം, ഓര്‍ക്കുക വല്ലപ്പോഴും, പുലിജന്മം, ആകാശത്തിന്റെ നിറം, മധ്യവേനല്‍, ഓര്‍മ്മ മാത്രം, ഒരു പെണ്മും രണ്ടാണും, തിരക്കഥ, ഗുല്‍മോഹര്‍, കാടു പൂക്കുന്ന നേരം, പേരറിയാത്തവര്‍, വീട്ടിലേക്കുള്ള വഴി, വിലാപങ്ങള്‍ക്കപ്പുറം എന്നിങ്ങനെ നിരവധി മലയാള ചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. മരണ സിംഹാസനം എന്ന ചിത്രത്തിന് കാന്‍ പുരസ്ക്കാരവും നേടിയിട്ടുണ്ട്.