Kerala

നെയ്യാറ്റിൻകരയിൽ അജ്ഞാതജീവിയുടെ സാന്നിധ്യം; ഭീതിയിൽ പ്രദേശവാസികൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അജ്ഞാതജീവിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. കൊടങ്ങാവിള പറമ്പുവിള പ്രദേശവാസികളാണ് ഭീതിയോടെ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അജ്ഞാതജീവി പുലിയാണെന്ന സംശയത്തിൽ നാട്ടുകാർ കൂട്ടത്തോടെ രംഗത്തെത്തിയത്.

അജ്ഞാതജീവി ആടുകളെ ആക്രമിക്കുന്നതായുള്ള വിവരം പരന്നതോടെയാണ് നെയ്യാറ്റിൻകര പ്രദേശം മുഴുവൻ ഭീതിയിലായത്. കൊടങ്ങാവിള പറമ്പുവിള പ്രദേശവാസികളാണ് ഭീതിയുടെ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ട അജ്ഞാതജീവി പുലിയാണെന്ന സംശയത്തിലാണ് നാട്ടുകാർ കൂട്ടത്തോടെ രംഗത്തെത്തിയത്. പറമ്പുവിള പ്രദേശത്ത് ആട്ടിൻകുട്ടിയെ പൂർണമായി തിന്ന നിലയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തിയതോടെയാണ് അജ്ഞാത ജീവിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വാർത്തകൾ പരന്നത്. വെള്ളയും തവിട്ട് നിറവുമുള്ള ഒരു വലിയ പട്ടിയോട് രൂപസാദൃശ്യമുള്ള ജീവിയാണിതെന്നാണ് നേരിട്ടു കണ്ട വീട്ടമ്മ പറയുന്നത്.

നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബുവിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പൊലീസ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പുലിയുടെ സാന്നിധ്യം കണ്ടെന്നു നാട്ടുകാർ പറഞ്ഞ വീടിന്റെ പരിസരങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാൽ പുലിയാണെന്ന് സംശയിക്കേണ്ട തരത്തിൽ യാതൊന്നും കണ്ടെത്താനായില്ലെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.

സ്ഥലത്ത് കണ്ടെത്തിയ കാൽപാടുകൾ പുലിയുടേതാണോയെന്ന് സ്ഥിതീകരിച്ചിട്ടില്ല. നാട്ടുകാരുടെ ആവശ്യപ്രകാരം പുലിക്കൂട് സ്ഥാപിക്കുമെന്നും ഫോറെസ്റ്റ് അധികൃതർ പറഞ്ഞു. ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽവേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും നെയ്യാറ്റിൻകര എസ് ഐ സെന്തിൽ കുമാർ വ്യക്തമാക്കി.

380 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close