UAE

യു.എ.ഇയിൽ 1500 ഓളം ഗവൺമെന്റ് സേവനങ്ങളുടെ ഫീസ് നിരക്ക് കുറക്കും.

യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള 1200 ഓളം സേവനങ്ങളും ധനമന്ത്രാലയത്തിന് കീഴിലുള്ള 80 ഓളം സേവനങ്ങളും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന് കീഴിലുള്ള 200 ഓളം സേവനങ്ങളുമാണ് ഫീസ് നിരക്ക് ചുരുക്കലിൽ ഉൾപ്പെട്ടിട്ടുള്ളത്. യു.എ.ഇ ഗവൺമെന്റ് സേവനങ്ങളുടെ ഫീസ് നിരക്കിനെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നടപ്പ് രീതിക്ക് സമാനമായ വിധത്തിലാണ് പുതിയ നിരക്കുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ധനമന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി അറിയിച്ചു.മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇതിനോടകം 145 ഗവൺമെന്റ് സേവനങ്ങളുടെ ഫീസ് നിരക്ക് കുറച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.

ഇതിൽ 17 സേവനങ്ങളുടെ ഫീസ് നിരക്ക് 50 മുതൽ 94 ശതമാനം വരെയാണ് കുറച്ചത്. തഷീൽ, തദ്ബീർ, ത്വഫോക്, ത്വജിഹ്, തക്വിം വകുപ്പുകളുടെ സേവനങ്ങളും ഇതിലുൾപ്പെടും.ഫീസ് പരിഷ്കരണ പ്രഖ്യാപന പ്രകാരം കുടുംബത്തിന്റെ സ്പോൺസർഷിപ്പിലുള്ള ആൾക്ക് തൊഴിൽ പെർമിറ്റ് ഫീസ് 200 ദിർഹത്തിൽ നിന്ന് 100 ദിർഹമാക്കി ചുരുക്കി.വിദഗ്ധ തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് ഫീസ് 200 ദിർഹത്തിൽ നിന്ന് നൂറ് ദിർഹമാക്കി കുറച്ചു. തൊഴിലുടമയുടെ ഒരു സ്ഥാപനത്തിലെ തൊഴിലാളിയെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള ഫീസ് നിരക്ക് 50 ശതമാനമാക്കി കുറച്ചു. 13 മുതൽ 19 വയസുവരെ പ്രായമുള്ളവരുടെ എല്ലാ മേഖലയിലേക്കുമുള്ള തൊഴിൽ പെർമിറ്റ് ഫീസ് 50 ശതമാനമാക്കി കുറച്ചു. ഇവയെല്ലാം യു.എ.ഇയിലെ സംരംഭക സമൂഹത്തിന് ഏറെ പ്രയോജനകരമായ തീരുമാനമാണ്.

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close