കനത്ത ചൂടിൽനിന്ന് ബസ് യാത്രക്കാരെ സംരക്ഷിക്കാൻ ശീതീകരിച്ച 4 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ അൽഐനിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് 137, ഊദ് അൽ തൂബ, ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ് 127മുനിസിപ്പാലിറ്റി സ്ട്രീറ്റ് 124 എന്നിവിടങ്ങളിലാണ് പുതിയ കാത്തിരിപ്പുകേന്ദ്രങ്ങൾ. 28 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ബസ് ഷെൽട്ടറുകൾ.സുരക്ഷാ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണു കാത്തിരിപ്പുകേന്ദ്രം.വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളെ സംബന്ധിച്ച വിവരങ്ങളും യാത്രയ്ക്കെടുക്കുന്ന സമയവും അറിയിക്കുന്ന സ്ക്രീനും ബസ് ഷെൽട്ടറിലുണ്ട്.കൂടാതെ അൽഐനിൽ ഈ വർഷം ശീതീകരിച്ച 20 പുതിയ ബസ് ഷെൽട്ടർ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു.ഇവ ഉൾപ്പെടെ അബുദാബി എമിറേറ്റിൽ 600 ബസ് ഷെൽട്ടറുകൾ നിർമിക്കാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി.