India

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇനി ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ

ന്യൂഡല്‍ഹി. ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് ഇനി ചാര്‍ജ് ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുകയാണെന്നും ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നെന്നും എസ്ബിഐ അറിയിച്ചു.

ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്കു പുറമേ ഐഎംപിഎസ്(ഇമീഡിയറ്റ് പെയ്‌മെന്റ് സര്‍വീസ്) പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് ഓഗസ്റ്റ് 1 മുതല്‍ നിര്‍ത്തലാക്കും. ജൂലൈ 1-ന് മുന്‍പ് എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് 1 രൂപ മുതല്‍ 50 രൂപവരെയാണ് ഈടാക്കിയിരുന്നത്.

ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കാനാണ് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഉയര്‍ന്ന തുക ബാങ്കുകള്‍ വഴി കൈമാറാനാണ് ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കുന്നത്.

രണ്ട് ലക്ഷത്തില്‍ താഴെയുള്ള ഇടപാടുകള്‍ ബാങ്കുകള്‍ വഴി കൈമാറുന്നതിന് എന്‍ഇഎഫ്ടിയും രണ്ട് ലക്ഷത്തിലധികം തുക കൈമാറുന്നതിന് ആര്‍ടിജിഎസ് സംവിധാനവുമാണ് ഉപയോഗിക്കുന്നത്.

222 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close