ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ജസ്റ്റിസ് ടി. നാരയണക്കുറുപ്പ് കമ്മീഷന് ഇന്ന് നെടുങ്കണ്ടത്തെത്തും. തുടര്‍ന്ന് കമ്മീഷന് നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സന്ദര്‍ശിക്കും. പീരുമേട് സബ് ജയിലിലും കോട്ടയം മെഡിക്കല്‍ കേളേജിലും സംഘം പരിശോധന നടത്തും.
ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതിനാല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പൊതു ആവശ്യം പ്രകാരമാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. രാവിലെ എത്തുന്ന സംഘം നെടുകണ്ടം സ്റ്റേഷനിലും പീരുമേട് സബ് ജയിലിലും എത്തും.
ഒപ്പം പോസ്റ്റ് മോര്‍ട്ടം നടന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിശോധന നടത്തും. ആറു മാസത്തിനകം കമീഷന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസിന്റെ പരിഗണനാ വിഷയങ്ങള്‍ കഴിഞ്ഞ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായിരുന്നു.
അതേ സമയം കേസില്‍ കൂടുതല്‍ അറസ്റ്റിലേയ്ക്ക നീങ്ങുമെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നല്കുന്ന സൂചന. 9 പേരടങ്ങുന്ന പ്രതി പട്ടികയില്‍ 4 പേരാണ് ഇതുവരെ അറസ്റ്റിലായത്.