Kerala

യാത്രാസൗകര്യം ഏര്‍പ്പെടുത്താത്തതിനേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; വയനാട് എടത്തന ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിനെതിരെ മുഖം തിരിച്ച് അധികൃതര്‍

വയനാട്: യാത്രാ സൗകര്യമില്ലാത്തത് മൂലം വയനാട് എടത്തന ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ദുരിതത്തില്‍. യാത്ര ദുരിതം ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി നല്‍കിയിട്ടും ഒരുതരത്തിലുള്ള നടപടിയും ഇതുവരെയും ബന്ധപ്പെട്ട അധികൃതര്‍ കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നിരവധി വനവാസി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വയനാട്ടിലെ ഏക ട്രൈബല്‍ ഹൈസ്‌കൂളായ എടത്തനയിലേക്ക് യാത്രാ സൗകര്യം ഒരുക്കാത്തത് മൂലം നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ദുരിതത്തിലായിരിക്കുന്നത്. നിലവില്‍ നാല് കിലോമീറ്റര്‍ അകലെയുള്ള വാളാട് വരെയാണ് കെഎസ്ആര്‍ടിസി ഉള്ളത്. ഇവിടെ നിന്ന് സ്‌കൂളിലേക്ക് സ്വകാര്യ വാഹനങ്ങള്‍ പോലും വരാന്‍ മടിക്കുന്നത് കാരണം സമയത്തിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളില്‍ എത്താന്‍ സാധിക്കുന്നില്ല.

വാളാട് വരെയുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസ് സ്‌കൂള്‍ വരെ നീട്ടണമെന്നാവശ്യം ഉന്നയിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌കൂള്‍ വരെ സര്‍വീസ് നീട്ടാന്‍ കഴിയാത്തതിന്റെ കാരണമായി കെഎസ്ആര്‍ടിസി പറയുന്നത് റോഡിന്റെ ശോചനീയാവസ്ഥയാണ്.

എത്രയും വേഗത്തില്‍ യാത്രാ ദുരിതം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

116 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close