തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് എഫ്ഐആര്‍. അഖിലിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
അഖിലിനെ കുത്തിയ ഏഴു പ്രതികളും ഒളിവിലാണെന്നാണ്് പോലീസ് പറയുന്നത്. ഇവരുടെ ബന്ധുവീടുകളില്‍ നടത്തിയ പരിശോധനയിലും പ്രതികളെ കണ്ടുപിടിക്കാനായില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ് കേസിലെ പ്രതികള്‍. അതേസമയം പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീമിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായാണ് ആക്ഷേപം.
അഖിലിനെ ഒന്നരവര്‍ഷം മുന്‍പും എസ്എഫ്എഐ ആക്രമിച്ചിരുന്നുവെന്ന് പിതാവ് ചന്ദ്രന് പറഞ്ഞു. സിപിഎം ജില്ലാസെക്രട്ടറിയെ കണ്ട് അന്ന് പരാതി അറിയിച്ചിരുന്നെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം ഇടപെട്ട് അന്ന് പ്രശ്നം പരിഹരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്നം മാത്രമാണിതെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ പ്രതികരണം.