കൊല്ലം: കൊല്ലം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡിഫ്തീരയ്ക്ക് പിന്നാലെ വിദ്യാര്‍ഥികളില്‍ ചിക്കന്‍പോക്സും സ്ഥിരീകരിച്ചു.
ഇരുപത്തിനാലു വിദ്യാര്‍ഥികള്‍ക്ക് ചിക്കല്‍പോക്സ് പിടിപെട്ടതോടെ പത്തനാപുരം പിറവന്തൂര്‍ യുപി സ്കൂള്‍ അഞ്ചു ദിവസത്തേക്ക് അടച്ചു.
നേരത്തെ, കൊല്ലം ജില്ലയില്‍ രണ്ടു പേര്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു. എന്നാല്‍ ആറു പേര് ഇപ്പോഴും നിരീക്ഷണത്തിലാണ്. ഓച്ചിറ മേമനയിലെ അറബിക് പഠനകേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ് എല്ലാവരും. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് മഞ്ഞപ്പിത്തവും ചിക്കന്‍പോക്സും പടരുന്നത്.
പകര്‍ച്ചവ്യാധികളെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലാവരെ കണ്ടെത്താനുള്ള നടപടികളും ആര്യോഗവകുപ്പ് ആരംഭിച്ചിട്ടുണ്ട്.