പത്തനംതിട്ട: ശബരിമല പാതയില്‍ പള്ളിപ്പുലിയിറങ്ങി. പത്തനംതിട്ട മണ്ണാരക്കുളഞ്ഞി-പമ്പ ശബരിമല പാതയില്‍ ളാഹക്കും പ്ലാപ്പള്ളിക്കും മധ്യേ ചെളിക്കുഴി ഭാഗത്താണ് പുള്ളിപ്പുലിയെ കണ്ടത്. ഓസ്ട്രേലിയയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ സോണി ജോര്‍ജാണ് കാറില്‍ യാത്ര ചെയ്യുന്നതിനിടെ പുള്ളിപ്പുലിയെ കണ്ടത്.
ബന്ധു വീട്ടില്‍ പോയി മടങ്ങവേയാണ് സോണിയുടെ കാറിനു മുന്നില്‍ അപ്രതീക്ഷിതമായി പുള്ളിപ്പുലി എത്തിയത്. നടുറോഡിലാണ് പുള്ളിപ്പുലിയെ കണ്ടത്. അതിനാല്‍ത്തന്നെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്കി. വനമേഖലയില്‍ വാഹനം നിര്‍ത്തി നോക്കി നില്‍ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചിറ്റാര്‍ മീന്‍കുഴി വടക്കേക്കരക്ക് പിന്നാലെയാണ് ശബരിമല പാതയിലും പുലിയെ കാണുന്നത്.