ലഖ്നൗ: മതപഠനകേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. ഉത്തര്‍പ്രദേശിലെ ബിജ്നൂറിലെ ദാറൂല്‍ ഖുറാന് ഹമീദിയ മദ്രസ്സയിലാണ് മരുന്നുപെട്ടികളില്‍ ഒളിപ്പിച്ചു വച്ചിരുന്ന മാരക ആയുധങ്ങള്‍ പിടിച്ചത്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 5 തോക്കുകളടക്കം സ്ഫോടക വസ്തുക്കള്‍ പിടിച്ചത്. താമന്ചാ എന്ന് വിളിക്കുന്ന .315 വ്യാസമുള്ള 3 നാടന്‍ തോക്കുകള്‍, 16 കാട്രിഡ്ജുകള്‍,.32 വ്യാസമുള്ള പിസ്ററള് 2 മാഗസിന് 8 കാട്രിഡ്ജുകള്‍ എന്നിവയാണ് ആയുധശേഖരത്തിലുള്ളതെന്ന് പോലീസുദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മദ്രസ്സ മേധാവി സാജിദ് അടക്കം 5 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ സഹായികളായ ആസിഫ്, ആരിഫ് എന്നിവര്‍ ഒളിവിലാണ്.ഇതില്‍ ഭീകരപ്രവര്‍ത്തനത്തിന് മറയായി ആരിഫ് മുസ്ലീംകാര്മ്മികനായി ജീവിക്കുകയായിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
മദ്രസ്സകളില്‍ ജോലിചെയ്തുവരികയായിരുന്നവരുടെ വീടുകളിലും ഭീകരവിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഉത്തര്‍പ്രദേശിന്റെ പലഭാഗത്തും ഭീകരപ്രവര്‍ത്തകരുടെ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസും ഭീകരവിരുദ്ധ സ്ക്വാഡിന്റെയൊപ്പം സഹകരിച്ചുകൊണ്ട് വ്യാപകമായ പരിശോധനകള്‍ നടത്തുന്നത്.