NewsWorld

തട്ടിക്കൊണ്ട് പോയി,ലൈംഗിക അടിമയാക്കി വിറ്റു: ഐഎസ് ഭീകരത വിവരിച്ച് യസീദീ വനിതയുടെ പുസ്തകം

'ഏ കേവ് ഇന്‍ ദ ക്ലൗഡ് - ഏ യംഗ് വുമണ്‍സ് എസ്‌കേപ്പ് ഫ്രം ഐ എസ് '

തട്ടിക്കൊണ്ട് പോയി,ലൈംഗിക അടിമയാക്കി വിറ്റു: ഐഎസ് ഭീകരത വിവരിച്ച് യസീദീ

ന്യൂയോര്‍ക്ക് : ഇറാഖില്‍ നിന്ന് ഐഎസ് പിടിയിലായി ലൈംഗിക അടിമയായിരിക്കേ രക്ഷപെട്ട യസീദീ വനിതയുടെ തുറന്നുപറച്ചില്‍ ലോകശ്രദ്ധയിലേയ്ക്ക്. ബദീയ ഹസ്സന്‍ അഹമ്മദാണ് താന്‍ അനുഭവിച്ച യാതനകളും തുടര്‍ന്ന് മന:സാന്നിധ്യം കൊണ്ട് അല്‍ഭുതകരമായി രക്ഷപെട്ട കഥകളും ‘ഏ കേവ് ഇന്‍ ദ ക്ലൗഡ് – ഏ യംഗ് വുമണ്‍സ് എസ്‌കേപ്പ് ഫ്രം ഐഎസ് ‘ എന്ന പുസ്തകത്തിലൂടെ പറയുന്നത്.

ഇറാഖിലെ ഉള്‍പ്രദേശത്തിലെ ഗ്രാമമാണ് കൊച്ഛോ. ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടുന്ന യസീദീ വംശം താമസിക്കുന്ന ഇടമാണിത്.  ‘തനിക്ക് 18 വയസ്സുള്ളപ്പോള്‍ ഇറാഖില്‍ ആക്രമണം നടത്തിയ ഐഎസ്,  തന്നെയടക്കം 6 വനിതകളേയും 4 കുട്ടികളേയും ബന്ദികളാക്കി ഒരു വാനില്‍ സിറിയയിലെ അലപ്പോയിലെത്തിക്കുകയായിരുന്നു’ – ബദിയ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ അമേരിക്കകാരനെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ അടിമക്കച്ചവടക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ തനിക്കൊപ്പം പിടിക്കപ്പെട്ട രണ്ടുവയസ്സുകാരന്‍ മരുമകന്‍ ഐവാന്‍ തന്റെ മകനാണെന്ന് പറഞ്ഞ് അടിമച്ചന്തയില്‍ തന്റെ വില കുറക്കാന്‍ നടത്തിയ ശ്രമം വിജയിപ്പിച്ചു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍
ഒരു ദിവസം ഐവാനെ അയാള്‍ വില്‍ക്കാന്‍ നോക്കി. ‘നിങ്ങളുടെ പ്രവൃത്തി ഇസ്ലാമിന് വിരുദ്ധമാണ്’ എന്ന എന്റെ അലര്‍ച്ചയോടെയുള്ള ചോദ്യം അയാളെ അസ്വസ്ഥനാക്കി.ഐവാനെ മടക്കി നല്‍കി.കിട്ടിയ അവസരം മുതലാക്കി മുസ്ലീം വനിതയുടെ വേഷത്തില്‍ ഐവാനേയും മറ്റൊരു സ്്ത്രീയേയും കൂട്ടി രക്ഷപെട്ട് നാട്ടില്‍ തിരിച്ചെത്തി.

ഇതിനിടെ അമേരിക്ക നല്‍കിയ അഭയാര്‍ത്ഥി സംരക്ഷണം നിരസ്സിച്ച് യസീദികളെ കൂടുതലായി പാര്‍ക്കാന്‍ സുരക്ഷിത ഇടമൊരുക്കിയ ജര്‍മ്മനിയിലെ ബാഡന്‍ വുറ്റണ്‍ബര്‍ഗിലാണിപ്പോള്‍. ബദീയയുടെ 5 സഹോദരിമാരും ഇവിടെയുണ്ട്. എന്നാല്‍ മാതാപിതാക്കളടക്കം നാല് സഹോദരന്മാരും എവിടെയെന്നറിയില്ല എന്ന കടുത്ത വിഷമംകൂടി പങ്കുവച്ചുകൊണ്ടാണ് തന്റെ ദുരനുഭവങ്ങളും ഐഎസ് ഭീകരരില്‍ നിന്നുള്ള രക്ഷപെടലും പുസ്തകത്തിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ പുറത്തിറങ്ങിയിരിക്കുന്ന ഐഎസ് ഭീകരത വെളിവാക്കുന്ന പുസ്തകം ബദീയ പത്രപ്രവര്‍ത്തകയായ എലിസബത്ത് മക്ലേലാന്‍ഡിനൊപ്പമാണ് രചിച്ചിരിക്കുന്നത്.

403 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close