Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തി തെളിവെടുത്തതോടെയാണ് അന്വേഷണത്തിന് തുടക്കമായത്.

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി. നിലവിലെ റിപ്പോർട്ടിൽ ഗുരുതര വീഴ്ചകൾ ഉണ്ട്. ഇതുമായി അന്വേഷണം നടത്താനാകില്ല. വിദഗ്ദ സമിതിയുടെ നേതൃത്വത്തിലാകും വീണ്ടും പോസ്റ്റ് മോർട്ടം നടത്തുക. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കമ്മീഷൻ തെളിവെടുത്തു.

അതേസമയം, കസ്റ്റഡി കൊലപാതകത്തിൽ റീപോസ്റ്റുമോർട്ടം ചെയ്യാനുള്ള ജുഡീഷ്യൽ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്ത് രാജ്‌കുമാറിന്റെ അമ്മ കസ്തൂരി രംഗത്തെത്തി. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കസ്തൂരി വാഗമണ്ണിൽ പറഞ്ഞു.

124 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close