NewsIndia

സേവാഗിന്റെ ഭാര്യയുടെ കള്ളയൊപ്പിട്ട് 4.5 കോടിയുടെ തട്ടിപ്പ്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ ഭാര്യ ആരതി തന്റെ ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതി നല്‍കി. ആരതിയുടെ കള്ളയൊപ്പിട്ട് കോടികള്‍ തട്ടിയതായി ചൂണ്ടിക്കാട്ടി 8 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കള്ളയൊപ്പിട്ട് 4.5 കോടിരൂപയുടെ വായ്പ എടുത്തതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഡല്‍ഹി കേന്ദ്രമാക്കിയുള്ള കൃഷി-ആധാരിത സംരംഭത്തിലാണ് ആരതിക്കൊപ്പം മറ്റ് എട്ടുപേര്‍കൂടി പങ്കാളികളായത്. ഒരു സ്വകാര്യവ്യക്തിയില്‍ നിന്ന് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് 8 പേര്‍ ചേര്‍ന്ന് ലോണ്‍ എടുത്തിരിക്കുന്നത് എന്നാണ് ആരതി സേവാഗ് ആരോപിക്കുന്നത്. ഈ വ്യക്തികള്‍ പ്രശസ്തനായ ക്രിക്കറ്റ് താരവും തന്റെ ഭര്‍ത്താവുമായ വീരേന്ദര്‍ സേവാഗിന്റെ പേര് ദുരുപയോഗം ചെയ്‌തെന്നും പണമിടപാടുകാരനെ തെറ്റിധരിപ്പിച്ചെന്നുമാണ് ആരതിയുടെ പരാതി.കൂടാതെ തന്റെ ഒപ്പ് ദുരുപയോഗം ചെയ്‌തെന്ന് ആരതി പരാതിയില്‍ പറയുന്നു.

നല്‍കിയ പണം തിരികെ കിട്ടാതെ വന്നപ്പോള്‍ പണം നല്‍കിയ ആള്‍ ആരതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് ബോധ്യപ്പെടുന്നത്. ആരതിയുടെ പരാതിയെ തുടര്‍ന്ന് 420,468,471,34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

314 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close