കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 910 ഗ്രാം കഞ്ചാവ് പിടികൂടി. ചെരുപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സിഐഎസ്എഫ് പിടികൂടിയത്.
ഏകദേശം 7 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് യാത്രക്കാരനായ അജാസ് വലിയബല്ലത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തിയത്. അജാസിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോക്ക് കൈമാറി.