ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് സന്ദര്‍ശിക്കും. രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനമാണിത്. സെപ്തംബര്‍ 20 മുതല്‍ 23 വരെയുള്ള തീയതികളിലാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം. സെപ്തംബര്‍ 20 മുതല്‍ 23 വരെ നടക്കുന്ന കാലാവസ്ഥ പ്രവര്‍ത്തന ഉച്ചക്കോടിയില്‍ അദ്ദേഹം പങ്കെടുക്കും.
രണ്ട് തവണ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. 2014 ല്‍ മെയ്ഡന്‍ സ്ക്വയര്‍ ഗാര്ഡനിലായിരുന്നും ആദ്യ സന്ദര്‍ശനം. 2016 ല്‍ സിലിക്കണ്‍ വാലിയിലായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം.