ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ അക്രമം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. യൂണിവേഴ്സിറ്റി കോളേജ് ഗുണ്ടായിസത്തിന്റേയും മയക്കുമരുന്നിന്റേയും കേന്ദ്രമായി മാറിക്കഴിഞ്ഞെന്നും മറ്റ് രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കോളേജില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം പറയുന്നത് കണ്ണില്‍ പൊടിയിടാനാണെന്നും ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് പ്രതികള്‍ ഒളിവില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലിലാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യു ജി സി ലിസ്റ്റില്‍ യൂണിവേഴ്സിറ്റി കോളേജ് ഒന്നാം സ്ഥാനത്ത് എത്തിയത് എങ്ങനെയെന്ന്
അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.