കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസർ വാർഡിന് സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആണ് ആരോപണം. പോലീസ് അന്വേഷണം അന്വേഷണം ആരംഭിച്ചു.
ഉച്ചയോടെ ആണ് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് ഒരു സ്ത്രീയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ക്യാൻസർ വാർഡിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് ആണ് മൃതദേഹം കിടന്നത്. ശുചീകരണ തൊഴിലാളികൾ ആദ്യം മൃതദേഹം കണ്ടത്. രണ്ടാഴ്ചയോളം മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് കരുതുന്നത്. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി പരിശോധന നടത്തി. ഗാന്ധിനഗർ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടേത് എന്ന് കണ്ടെത്താൻ ഉള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്.
മൃതദേഹം അഴുകിയ നിലയിലാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയി. മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.