Kerala

കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട: രണ്ട് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട. പച്ചാളം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. വിദേശികള്‍ക്ക് വില്പന നടത്താന്‍ കൊണ്ട് വന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത് . കൊച്ചി തോപ്പുംപടി പാലത്തിനടുത്ത് നിന്നും അരുണ്‍ കുമാര്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫോര്‍ട്ട് കൊച്ചിയിലും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും വില്പന നടത്താന്‍ കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവാണ് എകസൈസ് സംഘം പിടികൂടിയത്. തോപ്പുംപടി പാലത്തിനു സമീപം സംശയസ്പദമായ സാഹചര്യത്തില്‍ രണ്ട് യുവാക്കളെ കണ്ടിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം ഇവരെ ചോദ്യം ചെയ്യുകയായിരുന്നു .

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും കഞ്ചാവ് പിടികൂടിയത് . കാസര്‍കോഡ് നിന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവ് കൊച്ചിയില്‍ എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും .

146 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close