Kerala

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പരിച്ചുവിട്ടു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് യൂണിറ്റ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവും പിന്നിലുണ്ടായ സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി. യൂണിറ്റ് കമ്മിറ്റി പരിച്ചുവിട്ടുവെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചു.

നിരന്തരമായി യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടാനോ വിദ്യാര്‍ഥികളുടെ പൊതു സ്വീകാര്യത ഉറപ്പുവരുത്തി പ്രവര്‍ത്തിക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല. കോളേജിലെ സംഘര്‍ഷത്തില്‍ പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രതികളായി കണ്ടെത്തിയ നസീം, ശിവ രഞ്ജിത്ത്, മുഹമ്മദ് ഇബ്രഹീം, അദ്വൈത് മണികണ്ഠന്‍, അമര്‍, ആരോമല്‍ എന്നിവരെ എസ് എഫ് ഐ അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

കോളേജില്‍ നടന്നത് നടക്കാന്‍ പാടില്ലാത്തതാണെന്നും. പുറത്തുള്ള ഒരു വിഭാഗം ആള്‍ക്കാര്‍ സംഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close