UAE

കളിയും കാര്യവുമായി അബുദാബി മലയാളി സമാജം സമ്മർക്യാമ്പ് ‘ചങ്ങാതിക്കൂട്ടം 19’ന് തുടക്കമായി.

അബുദാബിയുടെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 ഓളം കുട്ടികളാണ് മലയാളി സമാജത്തിന്റെ  സമ്മർക്യാമ്പായ  ‘ചങ്ങാതിക്കൂട്ടത്തിൽ പങ്കെടുക്കുന്നത്. ആറുമുതൽ പതിനാറ് വയസുവരെ പ്രായമുള്ള കുട്ടികളാണ് ക്യാമ്പിലുള്ളത്. ഇവരെ രണ്ട് വിഭാഗങ്ങളാക്കി തരം തിരിച്ചാണ് പരിപാടികൾ നടക്കുന്നത്. സ്‌കൂൾ അവധിക്ക് നാട്ടിലെ മഴക്കാലം ആസ്വദിക്കാൻ നാട്ടിലേക്ക് പോകാൻ അവസരം ലഭിക്കാത്ത കുട്ടികൾക്ക് ഒത്തുകൂടി ആഘോഷിക്കാൻ ലഭിച്ച വലിയ വേദിയാണ് ക്യാമ്പ്. പ്രവാസ ലോകത്തെ ജീവിതത്തിൽ അന്യമായ നാടൻ പാട്ടുകളും കളികളും കവിതകളുമെല്ലാം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സംഘാടകർ. അദ്ധ്യാപനം, ചവിട്ട് നാടക പരിശീലനം, നെഹ്‌റു യുവകേന്ദ്ര ട്രെയിനിങ് കോഡിനേറ്റർ തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ച് വരുന്ന അലക്സ് താളുപാടത്താണ് ക്യാമ്പ് ഡയറക്ടർ. സമ്മർക്യാമ്പിന്റെ ഉദ്‌ഘാടനം യു.എ.ഇ എക്സ്ചേഞ്ച് ഇവന്റ് ചീഫ് വിനോദ് നമ്പ്യാർ നിർവ്വഹിച്ചു. പ്രസിഡന്റ് ഷിബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി പി.കെ.ജയരാജൻ, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര തുടങ്ങിയവർ പങ്കെടുത്തു

1 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close