ശ്രീനഗര്‍: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫറൂഖ് ഖാന് ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിതനായി.
ജമ്മുകാശ്മീര്‍ മേഖലയിലെ ഭീകരവാദികളെ അമര്‍ച്ചചെയ്യുന്നതില്‍ ഏറെ പേരെടുത്ത മുന്‍ പോലീസ് മേധാവിയായിരുന്നു ഫറൂഖ് ഖാന് ഐപിഎസ്. 2013ല്‍ വിരമിച്ച ഖാന് തുടര്‍ന്ന് ബിജെപി യില്‍ ചേര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും ബിജെപി ഖാന് നല്‍കിയിരുന്നു. നിലവിലെ കാശ്മീര്‍ വിഘടന പ്രവര്‍ത്തങ്ങള്‍ക്ക് തടയിടാന്‍ രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തില്‍ ഫറൂഖ് ഖാന്റെ നിയമനം ഏറെ തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു.
1996 ലെ ഹസ്രത്ബാല്‍ മുസ്ലീംപള്ളിപിടിച്ചെടുത്ത 18 ഭീകരന്മാരെ വധിച്ച് പേരെടുത്ത അന്നത്തെ പോലീസ് മേധാവിയാണ് ഫറൂഖ് ഖാന്.രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം നേടിയ വ്യക്തികൂടിയാണ് ഖാന്.