ലാഹോര്‍: സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ സ്മാരകമായി പാക്കിസ്ഥാനില്‍ സര്‍വ്വകലാശാലയ്ക്ക് പാക് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഉസ്മാന് ബുസ്ദര്‍ തറക്കല്ലിട്ടു. ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നന്‍കനാ സാഹിബിലാണ് ബാബാ ഗുരുനാനാക്ക് അന്താരാഷ്ട്ര സര്‍വ്വകലാശാല എന്ന പേരിലുള്ള സ്ഥാപനം പ്രവര്‍ത്തിക്കുക.
10 ഏക്കറിലുള്ള സര്‍വ്വകലാശാലയില്‍ ഏകദേശം പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. നിര്‍മ്മാണത്തിന് 256കോടി രൂപ ചെലവുപ്രതീക്ഷിക്കുന്നു. എത്രസമയം കൊണ്ടാണ് പുര്ത്തീകരിക്കപ്പെടുക എന്ന കാര്യം സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. സര്‍വ്വകലാശാല സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞാണ് തറക്കല്ലിടല്‍ നടന്നത്.
ഏതാനും നാള്മുന്പാണ് പാക്കിസ്ഥാനിലെ നാറോവാള് നഗരത്തിനടുത്തുള്ള പുരാതമായ ഗുരുനാനാക്ക് പാലസ് തദ്ദേശീയര്‍ കൊള്ളയടിച്ച് വാതിലുകളും ജനാലകളുമടക്കം കടത്തികൊണ്ടുപോവുകയും തുടര്‍ന്ന് മേല്‍ക്കൂരയടക്കം തകര്‍ത്ത് പാലസ് പൂര്‍ണ്ണമായും ഇടിച്ചുനിരത്തുകയും ചെയ്തു.