കൊച്ചി: പ്രളയരക്ഷാ പ്രവര്‍ത്തനത്തിനിടെ കാണാതായ പുതുവൈപ്പ് മിഥുന് കുമാറിന്റെ കുടുംബത്തിന് കൈത്താങ്ങായി സേവാഭാരതി. ആശ്രയിക്കാനാരുമില്ലാതായ മിഥുന്റെ കുടുംബത്തിന് വരുമാന മാര്‍ഗം എന്ന നിലയില്‍ വൈപ്പിന്‍ നഗര്‍ സേവാഭാരതി കട നിര്‍മ്മിച്ചു നല്കി.
എറണാകുളം വിഭാഗ് സേവാ പ്രമുഖ് പി.എസ്.മണികണ്ഠന്, കൊച്ചി മഹാനഗര്‍ സേവാ പ്രമുഖ് രാജീവ് നാരായണന് എന്നിവര്‍ ചേര്‍ന്നാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ജില്ലാ സഹ സേവാ പ്രമുഖ് എസ്.സുരേഷ്, സേവാഭാരതി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് അജയ് മേനോന്, സെക്രട്ടറി ഡി.എസ്.സുരേഷ്, വൈപ്പിന്‍ നഗര്‍ കാര്യവാഹ് ആര്.സുധേഷ്, നഗര്‍ സേവാ പ്രമുഖ് പി.കെ.പ്രേംരാജ്, വൈപ്പിന്‍ ഉപനഗര്‍ കാര്യവാഹ് സൂരജ് കുമാര്‍ പി.എസ്, ബിജെപി എളങ്കുന്നപ്പുഴ സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്.കൈലാസന്, പഞ്ചായത്ത് മെമ്പര്‍ നളിനി സുഗതന് എന്നിവര്‍ പങ്കെടുത്തു.
2018 ഓഗസ്റ്റ് 17ന് രാവിലെയാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റും, യുവമോര്‍ച്ച നേതാവുമായ മിഥുന് കുമാറിനെ പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വഞ്ചി മറിഞ്ഞ് കാണാതായത്.