ന്യൂഡല്‍ഹി: പ്രസിദ്ധ സിഖ് തീര്‍ത്ഥാടന കേന്ദ്രമായ കര്‍ത്താര്‍പൂര്‍ സാഹിബിനെച്ചൊല്ലിയുള്ള പ്രശ്നപരിഹാര ചര്‍ച്ച ഇന്ന് നടക്കും. വാഗാ അതിര്‍ത്തിയില്‍ വച്ച് നടക്കുന്ന ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തരവകുപ്പിന്റെയും സൈന്യത്തിന്റെയും പ്രതിനിധികളാണ് പങ്കെടുക്കുക.
തീര്‍ത്ഥാടന കാര്യങ്ങള്‍ക്കായുള്ള ഗുരുദ്വാര പ്രബന്ധക് കമ്മറ്റി പുന:സംഘടിപ്പിച്ച പാക്കിസ്ഥാന് പുതിയ സമിതിയില്‍ ഖാലിസ്ഥാന്‍ നേതാവ് ഗോപാല്‍ സിംഹ് ചാവ്ലയെ ഉള്‍പ്പെടുത്തിയതിനെതിരെ ഭാരതം കടുത്ത അതൃപ്തി അറിയിച്ചിരുന്നു.തുടര്‍ന്ന് പാക്കിസ്ഥാന് തീരുമാനം മാറ്റുകയും സമിതിയില്‍ നിന്ന് 5 പേരെ മാറ്റുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിലില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചത്,അന്ന് അതിര്‍ത്തിയുമായി ബന്ധപ്പെട്ട സമിതിരൂപീകരണത്തിലെ സുതാര്യതക്കുറവിലുള്ള തര്‍ക്കമായിരുന്നു. ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍,തീര്‍ത്ഥാടകര്‍ക്കുള്ള സംവിധാനങ്ങള്‍,യാത്രയും സുരക്ഷയും അടക്കം ചര്‍ച്ച ചെയ്യും.